ഇന്ത്യന്‍ വേരുകളില്‍ അഭിമാനിക്കുമ്പോഴും കമലയുടെ ജമൈക്കന്‍ വഴികള്‍ ശ്രദ്ധിക്കപ്പെടുന്നില്ല

ഇന്ത്യന്‍ വേരുകളില്‍ അഭിമാനിക്കുമ്പോഴും കമലയുടെ ജമൈക്കന്‍ വഴികള്‍ ശ്രദ്ധിക്കപ്പെടുന്നില്ല


ഇന്ത്യന്‍ വേരുകളില്‍ അഭിമാനിക്കുമ്പോഴും ശ്രദ്ധിക്കപ്പെടാതെ കമലയുടെ ജമൈക്കന്‍ വഴികള്‍

വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപിനെതിരെ വിജയിച്ചാല്‍ ഇന്ത്യന്‍ വേരുകളുള്ള ആദ്യ യു എസ്  പ്രസിഡന്റാകും കമല ഹാരിസ്. കമലയുടെ ഇന്ത്യന്‍ വംശത്തിന്റെ വേരുകള്‍ പലപ്പോഴും എടുത്തുകാണിക്കപ്പെടുകയും ചിലപ്പോള്‍ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. 

കമലാ ഹാരിസ് തന്റെ ഇന്ത്യക്കാരിയായ മാതാവ് ശ്യാമള ഗോപാലനെ കുറിച്ച് പല തവണ പറയുകയും നിരവധി സന്തോഷകരമായ ഓര്‍മ്മകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട്. കമലാ ഹാരിസിന്റെ ഇന്ത്യന്‍ വേരുകള്‍ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തെ സൂചിപ്പിക്കുന്ന കുട്ടിക്കാലത്തെ കമലയും മായയുമൊത്തുള്ള ശ്യാമള ഗോപാലന്റെ ചിത്രങ്ങളും പ്രചാരണ വെബ്സൈറ്റിലുണ്ട്. 

രസകരമെന്നു പറയട്ടെ, കമലാ ഹാരിസിന്റെ പിതാവ് ഡൊണാള്‍ഡ് ജെ ഹാരിസ് മുഖേനയുള്ള ജമൈക്കന്‍ വേരുകള്‍ അത്ര ശ്രദ്ധിക്കപ്പെടുന്നുമില്ല. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ഒരു പരിപാടിയില്‍ കമലാ ഹാരിസ് പറഞ്ഞത് തന്റെ കുടുംബം മുത്തശ്ശിമാര്‍ക്കും വലിയ കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാന്‍ തമിഴ്നാട്ടിലെ ചെന്നൈയിലെ തന്റെ പൂര്‍വ്വിക ഗ്രാമത്തിലേക്ക് പോകാറുണ്ടായിരുന്നുവെന്നായിരുന്നു.

ക്ലാസിക് സൗത്ത്- ഇന്ത്യന്‍ വിഭവങ്ങളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് കമലാ ഹാരിസ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. 2020ല്‍ സെലിബ്രിറ്റി മിണ്ടി കലിംഗിനൊപ്പം ഒരു ദോശയുണ്ടാക്കുകയും ചെയ്തു കമല ഹാരിസ്. അത് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ ചെറിയ ഗ്രാമമായ തുളസേന്ദ്രപുരത്തെ ജനങ്ങള്‍ കമലയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തങ്ങളുടെ നാടിന്റെ അഭിമാന പോരാട്ടമായി സ്വീകരിച്ചിട്ടുണ്ട്. ഗ്രാമത്തിലെ മുന്‍ താമസക്കാരിലൊരാളുടെ ചെറുമകളാണ് കമലാ ഹാരിസ്. 

കലാ ഹാരിസ് വൈസ് പ്രസിഡന്റായി അധികാരമേറ്റെടുത്തപ്പോള്‍ തുളസേന്ദ്രപുരത്തെ ജനങ്ങള്‍ ആഘോഷിച്ചിരുന്നു. അതേ ആഘോഷം തന്നെയാണ് അവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോഴും വാഷിംഗ്ടണ്‍ ഡി സിയില്‍ നിന്നും 8700 മൈല്‍ അകലെയുള്ള തുളസേന്ദ്രപുരത്തെ ഗ്രാമവാസികള്‍ പ്രകടിപ്പിക്കുന്നത്. 

ഗ്രാമത്തിലെ പ്രധാന ഹിന്ദു ക്ഷേത്ത്രിന്റെ കവാടത്തില്‍ കമലാ ഹാരിസിന്റെ ഫോട്ടോയുള്ള വലിയ ബാനര്‍ സ്ഥാപിച്ചിട്ടുണ്ട്. ഹമലാ ഹാരിസിന്റെ വിജയത്തിനായി ഗ്രാമവാസികള്‍ പ്രത്യേക പൂജകളും കഴിപ്പിക്കുന്നുണ്ട്. രസകരമായ കാര്യം 2014ല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് വൈസ് പ്രസിഡന്റ് സംഭാവന നല്‍കിയതിനാല്‍ അവരുടെ പേരും മുത്തച്ഛന്റെ പേരും ക്ഷേത്രത്തിലെ ശിലാഫലകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 

അഞ്ച് വയസ്സ് പ്രായമുള്ള കാലത്താണ് കമലാ ഹാരിസ് അവസാനമായി തുളസേന്ദ്രപുരം ഗ്രാമം സന്ദര്‍ശിച്ചത്. എന്നിട്ടും നാട്ടുകാര്‍ കമലയെ സഹോദരിയായും അമ്മയായുമൊക്കെയാണ് കാണുന്നത്. എങ്കിലും തുളസേന്ദ്രപുരത്തുകാര്‍ക്കുള്ള നിരാശ വൈസ് പ്രസിഡന്റായിട്ടും കമലാ ഹാരിസ് അവരുടെ ഗ്രാമം സന്ദര്‍ശിച്ചില്ലെന്നതാണ്. കമലാ ഹാരിസിന്റെ മുത്തച്ഛന്‍ പി വി ഗോപാലന്‍ 1911ല്‍ തുളസേന്ദ്രപുരത്താണ് ജനിച്ചത്. 

കാര്‍നെഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് നടത്തിയ സര്‍വേ പ്രകാരം ഡെമോക്രാറ്റുകളായി തിരിച്ചറിയപ്പെടുന്ന ഇന്ത്യന്‍- അമേരിക്കക്കാരുടെ ശതമാനം 2020ല്‍ 56 ആയിരുന്നത് ഇപ്പോള്‍ 47 ശതമാനമായി കുറഞ്ഞു. എന്നാല്‍ പ്രത്യയശാസ്ത്രപരമായ ഇടതുപക്ഷക്കാരാകുന്ന  ഇന്ത്യന്‍- അമേരിക്കക്കാരുടെ പങ്ക് 2020 മുതല്‍ വര്‍ധിക്കുകയും ചെയ്തു.

കമലാ ഹാരിസിന് വോട്ട് ചെയ്യുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ലിംഗ വ്യത്യാസമുണ്ട്. 67 ശതമാനം ഇന്ത്യന്‍- അമേരിക്കന്‍ സ്ത്രീകളും കമലാ ഹാരിസിനെ പിന്തുണയ്ക്കുമ്പോള്‍ 53 ശതമാനം പുരുഷന്മാര്‍ മാത്രമാണ് കമലയ്ക്ക് പിന്തുണ നല്‍കുന്നതെന്ന്  സര്‍വേ സൂചിപ്പിക്കുന്നു. 

ഡെമോക്രാറ്റുകളോട് ശക്തമായ വികാരവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് താത്പര്യമില്ലായ്മയും സര്‍വേ കാണിക്കുന്നുണ്ട്. 

യു എസില്‍ ഏകദേശം 5.2 ദശലക്ഷം ഇന്ത്യന്‍ വംശജരാണുള്ളത്. അതില്‍ ഏകദേശം 2.6 ദശലക്ഷം ആളുകള്‍ക്ക് വോട്ടിനുള്ള അര്‍ഹതയുമുണ്ട്. 

കമലാ ഹാരിസ് ഒരു 'ഇന്ത്യന്‍ യു എസ് പ്രസിഡന്റ്' ആകുന്നതിനെ കുറിച്ചുള്ള സംസാരങ്ങള്‍ അവര്‍ വൈസ് പ്രസിഡന്റായ കാലം മുതല്‍ പ്രചരിക്കുന്നുണ്ട്. കമലാ ഹാരിസ് ജയിച്ചാല്‍ ചെന്നൈയിലെ ജനങ്ങള്‍ സന്തോഷിക്കും. എല്ലായിടത്തും ഇന്ത്യക്കാര്‍ക്ക് പ്രാതിനിധ്യം തോന്നിയേക്കാം.

എന്നാല്‍ ഭിന്നതകള്‍ നിറഞ്ഞ യുഗത്തില്‍ അമേരിക്കക്കാര്‍ കമലാ ഹാരിസിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതോടെയാണ് ഡെമോക്രാറ്റിന്റെ കരുത്തുമായി ബന്ധപ്പെട്ട യഥാര്‍ഥ പരീക്ഷണം ആരംഭിക്കുക.