മലേഷ്യന്‍ നാവിക സേനയുടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു

മലേഷ്യന്‍ നാവിക സേനയുടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു


ക്വാലാലംപൂര്‍: മലേഷ്യന്‍ നാവിക സേനയുടെ ഹെലികോപ്ടറുകള്‍ പരിശീലന പറക്കലിനിടെ  കൂട്ടിയിടിച്ച് തകര്‍ന്ന് 10 പേര്‍ മരിച്ചു. പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. 

90-മത് നാവികസേനാ ദിനാഘോഷ പരേഡിനായി പരിശീലനം നടത്തുന്നതിടെയാണ് അപകടമുണ്ടായത്.

രണ്ട് ഹെലികോപ്ടറുകളിലുമുണ്ടായിരുന്ന മുഴുവന്‍ സേനാംഗങ്ങളും മരിച്ചതായി റോയല്‍ മലേഷ്യന്‍ നേവി സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.