ആഫ്രിക്കയിലെ എംപോക്കോ നദിയില്‍ ബോട്ട് മറിഞ്ഞ് 50 മരണം; നിരവധിപേരെ കാണാതായി

ആഫ്രിക്കയിലെ എംപോക്കോ നദിയില്‍ ബോട്ട് മറിഞ്ഞ് 50 മരണം; നിരവധിപേരെ കാണാതായി


ബംഗു(ആഫ്രിക്ക): സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബംഗുവിലാണ് സംഭവം. ഒരു ഗ്രാമത്തിലെ ശവസംസ്‌കാര ചടങ്ങിന് പോകുകയായിരുന്നവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 50 ഓളം പേര്‍ എംപോക്കോ നദിയില്‍ ബോട്ട് മറിഞ്ഞ് മരിച്ചുവെന്ന് ഉദ്യോഗസ്ഥന്‍ ശനിയാഴ്ച പറഞ്ഞു. വെള്ളിയാഴ്ച യാണ് ദുരന്തമുണ്ടായത്.

''സംഭവം നടന്ന് 40 മിനിറ്റിനുശേഷം ഞങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. 50 ഓളം ജീവനില്ലാത്ത മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.'' സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി തോമസ് ജിമാസ് റോയിട്ടേഴ്സിനോട് പറഞ്ഞു.

എംപോക്കോ നദിയില്‍ മുങ്ങിയ കൂടുതല്‍ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റ് വക്താവ് മാക്സിം ബലാലൂ 30-ലധികം മരണസംഖ്യ ഉള്ളതായി സ്ഥിരീകരാക്കുകയും ജല ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.