ഇസ്രായേലിലേയും ഇറാനിലേയും ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇസ്രായേലിലേയും ഇറാനിലേയും ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


ന്യൂഡല്‍ഹി: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ ഇസ്രായേലിലേയും ഇറാനിലേയും ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യന്‍ എംബസിയാണ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ നിലവില്‍ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന എല്ലാവരോടും അവിടെയുള്ള ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടാനും സ്വയം രജിസ്റ്റര്‍ ചെയ്യാനും അഭ്യര്‍ഥിച്ചു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ആക്രമണത്തില്‍ നിന്നും പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് സഹചര്യം ഒരുക്കാനും ആക്രമണത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.