സാമ്പത്തിക പ്രതിസന്ധി; കഞ്ചാവ് നിയമവിധേയമാക്കാന്‍ പാകിസ്താന്‍

സാമ്പത്തിക പ്രതിസന്ധി; കഞ്ചാവ് നിയമവിധേയമാക്കാന്‍ പാകിസ്താന്‍


ഇസ്‌ലാമാബാദ്: മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കണ്‍ട്രോള്‍ ആന്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പാസാക്കി.

മെഡിക്കല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള കഞ്ചാവ് കൃഷ് ചെയ്യുന്നതും വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, നിര്‍മാണം, വില്‍പ്പന തുടങ്ങിയ പ്രക്രിയകള്‍ക്കും ഈ റെഗുലേറ്ററി ബോര്‍ഡിനായിരിക്കും ഉത്തരവാദിത്വം. 13 അംഗങ്ങളാണ് ഇതിലുള്ളത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, സ്വകാര്യ മേഖലകള്‍ എന്നിവിടങ്ങളിലുള്ളവര്‍ ഈ അതോറിറ്റിയുടെ ഭാഗമാകും.

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാണ് ഈ നടപടി. 2020ലാണ് ഈ അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച് ആദ്യമായി നിര്‍ദേശം വന്നത്. എന്നാല്‍ കഞ്ചാവും അതുമായി ബന്ധപ്പെട്ട് ആഗോളവിപണിയില്‍ കടന്നുചെല്ലാനുള്ള പാകിസ്ഥാന്റെ നീക്കമാണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കയറ്റുമതി, വിദേശനിക്ഷേപം, ആഭ്യന്തര വില്‍പ്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനം ലക്ഷ്യമിടുന്നുണ്ട്.