ലാഹോര്‍ വിമാനത്താവളത്തില്‍ അഗ്നിബാധ; അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി

ലാഹോര്‍ വിമാനത്താവളത്തില്‍ അഗ്നിബാധ; അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി


ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ വിമാനത്താവളത്തിലെ ലോഞ്ച് ഏരിയയില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് രണ്ട് ഹജ്ജ് വിമാനങ്ങള്‍ ഉള്‍പ്പെടെ ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. എമിഗ്രേഷന്‍ കൗണ്ടറിന്റെ സീലിംഗില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ലോഞ്ചില്‍ പുക നിറയുകയും വിമാനത്താവള കെട്ടിടത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ എമിഗ്രേഷന്‍ കൗണ്ടറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇത് ഹജ്ജ് വിമാനവും മറ്റ് ആറ് വിമാനങ്ങളും പുറപ്പെടുന്നതിന് കാലതാമസമുണ്ടാക്കി. ഖത്തര്‍ എയര്‍വേയ്സിന്റെ ക്യുആര്‍ 629 വിമാനവും ബാധിക്കപ്പെട്ട വിമാനങ്ങളില്‍ ഉള്‍പ്പെടുന്നു.

അറൈവല്‍ ഡെസ്‌കിലെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്ക് തടസ്സമാകാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉണ്ടായിരുന്നിട്ടും, ഇന്‍കമിംഗ് ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റുകള്‍ ഇതര വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടില്ല.

വിമാനത്താവള അധികൃതര്‍ അടിയന്തര പ്രഖ്യാപനം നടത്തിയിട്ടില്ല. കൂടുതല്‍ വിവരം ലഭ്യമാവുന്നതേയുള്ളൂ.