ഒമാനില്‍ വെള്ളപ്പൊക്കം; മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

ഒമാനില്‍ വെള്ളപ്പൊക്കം; മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു


മസ്‌ക്കത്ത്: ഒമാനില്‍ അപ്രതീക്ഷ മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് മരിച്ച മലയാളി. കെട്ടിടം ഇടിഞ്ഞുവീണാണ് സുനില്‍ കുമാര്‍ അപകടത്തില്‍പ്പെട്ടത്. 


മരിച്ചവരില്‍ ഒന്‍പത് വിദ്യാര്‍ഥികളും രണ്ട് ഒമാനികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.


നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന് ഏപ്രില്‍ 15 തിങ്കളാഴ്ച ഒമാനിലെ സ്‌കൂളുകളും കോളേജുകളും ഓണ്‍ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി.