ഗൂഗ്‌ളിന് റഷ്യ പിഴയിട്ടു; ഗൂഗ്‌ളിനെന്നല്ല ആര്‍ക്കും അടക്കാനാവില്ല ഈ തുക

ഗൂഗ്‌ളിന് റഷ്യ പിഴയിട്ടു; ഗൂഗ്‌ളിനെന്നല്ല ആര്‍ക്കും അടക്കാനാവില്ല ഈ തുക


മോസ്‌കോ: ഗൂഗ്‌ളാണെന്ന് കരുതി സേര്‍ച്ച് ചെയ്‌തോട്ടെ എ്ന്നു വിചാരിച്ചിട്ടായിരിക്കുമോ റഷ്യ ഇത്തരത്തില്‍ പിഴയിട്ടത്. 20 ഡെസില്യന്‍ ഡോളര്‍ ആണത്രെ പിഴത്തുക. ഡെസില്യന്‍ എന്നൊക്കെ പറഞ്ഞാല്‍ എത്രയാണെന്ന് അറിയാന്‍ ഗൂഗ്‌ളില്‍ തന്നെ സേര്‍ച്ച് ചെയ്ത് നോക്കേണ്ടി വരും. 2 എന്ന അക്കം കഴിഞ്ഞ് 34 പൂജ്യങ്ങളുള്ള തുകയാണത്രെ ഡെസില്യന്‍. 

ഇങ്ങനെയൊക്കെ അക്കങ്ങളുണ്ടെന്ന് ലോകത്തിലെ ഭൂരിപക്ഷം പേരും അറിയുന്നത് റഷ്യയുടെ പിഴത്തുക കേട്ടതിന് ശേഷമാണെന്നതാണ് കൗതുകം. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും ഈ തുക മറികടക്കും. 

2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആല്‍ഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥി. എന്നാല്‍ ലോകത്തെ മൊത്തം കറന്‍സിയും സ്വത്തും ചേര്‍ത്താല്‍ പോലും ഈ തുക കണ്ടെത്താനാവില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനലിനെതിരെയാണ് ഇത്രയും പിഴ ചുമത്തിയിരിക്കുന്നത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് മറുപടിയായി റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ തടയാനുള്ള പ്ലാറ്റ്ഫോമിന്റെ തീരുമാനത്തിനെതിരേയാണ് പിഴ ചുമത്തിയത്.ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസക്കാലയളവില്‍ ഈ ചാനലുകള്‍ യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കില്‍ ദിവസവും ഈ തുക ഇരട്ടിയാവുമെന്നും വിധിയില്‍ പറയുന്നു.