ഈജിപ്തും ഖത്തറും മുന്നോട്ട് വച്ച ഗാസ വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ച് ഹമാസ്

ഈജിപ്തും ഖത്തറും മുന്നോട്ട് വച്ച ഗാസ വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ച് ഹമാസ്


ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഈജിപ്തും ഖത്തറും മുന്നോട്ട് വച്ച് ഗാസ വെടിനിർത്തൽ നിർദ്ദേശം തങ്ങൾക്ക് സ്വീകാര്യമാണെന്നറിയിച്ച് ഹമാസ്.

തുറന്ന ആക്രമണത്തിന് മുന്നോടിയായി റഫയിലെ ഒരു ലക്ഷത്തിലേറെ വരുന്ന ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹമാസ് തലവൻ ഇസ്മായിൽ ഹാനിയെ തങ്ങളുടെ തീരുമാനം മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തിന്റെയും ഖത്തറിൻറെയും നേതാക്കളെ തങ്ങളുടെ തീരുമാനമറിയിച്ചത്.

ഒരു ഒറ്റവരി പ്രസ്താവനയിലാണ് ഹമാസ് നേതൃത്വം ഈ വിവരം ലോകത്തെ അറിയിച്ചത്. "ഹമാസ് പ്രസ്ഥാനത്തിൻറെ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായിൽ ഹാനിയെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ്‌ ബിൻ അബ്ദുൽ റഹ്മാൻ അൽ അൽ തനിയെയും ഈജിപ്ഷ്യൻ രഹസ്യാന്വേഷണവിഭാഗം മന്ത്രി അബ്ബാസ് കമാലിനെയും ടെലിഫോണിൽ ബന്ധപ്പെട്ട് അവരുടെ വെടിനിർത്തൽ നിർദ്ദേശം ഹമാസിന് സ്വീകാര്യമാണെന്ന് അറിയിച്ചു," ഹമാസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവന പറഞ്ഞു.

തങ്ങൾ അംഗീകരിച്ച വെടിനിർത്തൽ നിർദ്ദേശം സ്വീകരിക്കാണോ വേണ്ടയോ എന്ന് ഇനി തീരുമാനിക്കേണ്ടത് ഇസ്രായേലാണെന്ന് ഒരു മുതിർന്ന ഹമാസ് നേതാവ് പറഞ്ഞു. "ഹമാസ് വെടിനിർത്തലിന് തയ്യാറാണെന്ന് അറിയിച്ചതോടെ ഇനി പന്ത് ഇസ്രായേലിൻറെ കോർട്ടിലാണ്. അവർക്ക് തീരുമാനിക്കാം വെടിനിർത്തൽ കരാർ അംഗീകരിക്കണോ തിരസ്കരിക്കണോയെന്ന്," പേര് വെളിപ്പെടുത്തതാണ് വിസമ്മതിച്ച ഹമാസ് ഉദ്യോഗസ്ഥൻ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. 

വെടിനിർത്തൽ കരാറിലെ വിശദാംശങ്ങൾ ഇനിയും അറിവായിട്ടില്ല. നടപ്പാക്കപ്പെടുകയാണെങ്കിൽ അത് നവംബറിലെ ഒരാഴ്ച്ച നീണ്ട വെടിനിർത്തലിന് ശേഷമുള്ള ആദ്യ സമാന സംഭവവികാസമായിരിക്കും. ഏഴുമാസങ്ങൾ നീണ്ട ഇസ്രായേൽ - ഹമാസ് സംഘർഷത്തിന് വെടിനിർത്തൽ നിർദ്ദേശം അറുതി വരുത്തുമോയെന്ന് പക്ഷെ കാത്തിരുന്ന് കാണണം.