മധ്യസ്ഥ ചര്‍ച്ചകള്‍ പാതിവഴിയില്‍; ഹമാസ് നേതൃത്വം ഖത്തര്‍ വിടുന്നത് പരിഗണനയില്‍

മധ്യസ്ഥ ചര്‍ച്ചകള്‍ പാതിവഴിയില്‍; ഹമാസ് നേതൃത്വം ഖത്തര്‍ വിടുന്നത് പരിഗണനയില്‍


ദോഹ:  ഹമാസിനും ഇസ്രയേലിനും ഇടയില്‍ മധ്യസ്ഥനായി ഖത്തര്‍ തങ്ങളുടെ പങ്ക് തുടരുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, രാജ്യം വിടാന്‍ ഹമാസ് നേതൃത്വം ആലോചിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് അറബ് രാജ്യങ്ങളുമായും ഹമാസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അതിലൊന്ന് ഒമാന്‍ ആണെന്നും അറബ് ലോക വൃത്തങ്ങള്‍ അറിയിച്ചു.

സമീപ വര്‍ഷങ്ങളില്‍, അറബ് രാജ്യങ്ങള്‍ അബ്രഹാം ഉടമ്പടിയിലേക്ക് പ്രവേശിച്ചതോടെ, ഇസ്രായേലിനും ഒമാനുമായി ബന്ധമുണ്ടായിരുന്നു, കഴിഞ്ഞ വര്‍ഷം, ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് അതിന്റെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാന്‍ മസ്‌കത്ത് അനുമതി നല്‍കിയിരുന്നു. എന്നിരുന്നാലും, ഒക്ടോബര്‍ 7 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഈ തീരുമാനം റദ്ദാക്കപ്പെട്ടു.

ഹമാസിന്റെ നേതൃത്വം ഖത്തര്‍ വിട്ടുപോകുകയാണെങ്കില്‍, ബന്ധങ്ങളിലെ പ്രതിസന്ധി ഖത്തര്‍ കേന്ദ്ര മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന ഹമാസിന്റെ തടവില്‍ നിന്ന് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഭയമുണ്ട്.

ഈ ആഴ്ച ആദ്യം, സൂചിപ്പിച്ചതുപോലെ, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍-താനി തന്റെ രാജ്യം ഇസ്രായേലിനും ഗാസയ്ക്കും ഇടയില്‍ മധ്യസ്ഥന്‍ എന്ന നിലയിലുള്ള സ്ഥാനം പുനഃപരിശോധിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

'ഞങ്ങളുടെ സ്ഥാനം രാഷ്ട്രീയക്കാര്‍ അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ്,'' അല്‍താനി പറഞ്ഞു, ബന്ദി ഇടപാടിന്റെ നിലവിലെ രൂപരേഖ അതിന് സ്വീകാര്യമല്ലെന്ന് ഹമാസ് വീണ്ടും പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഗാസയിലെ ഏതെങ്കിലും സംഘര്‍ഷത്തിന്റെ വര്‍ദ്ധനവ് തടയാന്‍ ഞങ്ങള്‍ക്ക് ടെഹ്റാനും വാഷിംഗ്ടണുമായി വിപുലമായ ബന്ധമുണ്ടായിരുന്നു. മേഖലയിലെ എല്ലാ കക്ഷികളില്‍ നിന്നും അവര്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് മനസിലാക്കുന്നതെന്ന് അല്‍താനി പറഞ്ഞു.

മുന്‍ നിര്‍ദ്ദേശങ്ങള്‍

കഴിഞ്ഞ ഞായറാഴ്ച, മധ്യസ്ഥരുടെ നിര്‍ദ്ദേശത്തോടുള്ള ഹമാസിന്റെ പ്രതികരണത്തില്‍ ആറാഴ്ചത്തെ വെടിനിര്‍ത്തലിന് പകരമായി തട്ടിക്കൊണ്ടുപോയ 20 പേരെ മാത്രം മോചിപ്പിക്കാനുള്ള സന്നദ്ധത ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തട്ടിക്കൊണ്ടുപോയവരുടെ എണ്ണത്തിന്റെ പകുതിയോളം രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. മോചന ചര്‍ച്ചകളുടെ തുടക്കത്തില്‍ ആദ്യമേ മോചിപ്പിക്കേണ്ടവരുടെ മുന്‍ഗണനയെപ്പറ്റി പറഞ്ഞിരുന്നു. സ്ത്രീകള്‍, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ഹള്‍ ഉള്ളവര്‍, 50 വയസിനു മുകളിലുള്ള പുരുഷന്മാര്‍ എന്നിവരെ ആദ്യം വിട്ടയക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹമാസ് പിന്നീട് പരിഹാസ്യമായ ഒഴികഴിവുകള്‍ പറഞ്ഞെന്ന് ഇസ്രായേലി ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. ഈ വിഭാഗത്തിലുള്ള ആരും ഇല്ലെന്നോ ജീവിച്ചിരിപ്പില്ലെന്നോ ഇആണ് ഹമാസ് പറയുന്നതെന്നാണ് ഇസ്രായേലിന്റെ ആരോപണം.