കോവിഡ് വൈറസ് ചോര്‍ച്ച വുഹാന്‍ ലാബില്‍ നിന്നാകാന്‍ ഉയര്‍ന്ന സാധ്യതയെന്ന് യുകെയോടും മൂന്ന് സഖ്യകക്ഷികളോടും യുഎസ് പറഞ്ഞിരുന്നു

കോവിഡ് വൈറസ് ചോര്‍ച്ച വുഹാന്‍ ലാബില്‍ നിന്നാകാന്‍ ഉയര്‍ന്ന സാധ്യതയെന്ന് യുകെയോടും മൂന്ന് സഖ്യകക്ഷികളോടും യുഎസ് പറഞ്ഞിരുന്നു


വാഷിംഗ്ടണ്‍: ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് കോവിഡ് വൈറസ് ചോര്‍ന്നതിന് ''ഉയര്‍ന്ന സാധ്യത'' ഉണ്ടെന്ന് അമേരിക്ക ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലെ നേതാക്കളോട് പാന്‍ഡെമിക്കിന്റെ മൂര്‍ദ്ധന്യത്തില്‍ പറഞ്ഞിരുന്നതായി ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

വാഷിംഗ്ടണ്‍(യുഎസ്), ലണ്ടന്‍(യു.കെ), ഒട്ടാവ (കാനഡ), കാന്‍ബെറ(ഓസ്‌ട്രേലിയ), വെല്ലിംഗ്ടണ്‍ (ന്യൂസിലാന്‍ഡ്)എന്നിവ ചേര്‍ന്നുള്ള ഫൈവ് ഐ ഇന്റലിജന്‍സ് ഷെയറിംഗ് നെറ്റ്വര്‍ക്ക് രൂപീകരിച്ചിരുന്നു. 2021 ജനുവരിയില്‍, ചൈനീസ് ലാബില്‍ നിന്ന് കോവിഡ് ചോര്‍ന്നോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യാന്‍ ഈ ഫൈവ് ഐ  രാജ്യങ്ങളുടെ ഒരു യോഗം വിളിച്ചുകൂട്ടിയിരുന്നു.

ആ മാസം, ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ഫോണ്‍ കോളില്‍, ട്രംപ് ഭരണകൂടത്തിലെ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയിലെ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിന് ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ അവതരിപ്പിച്ചു. അതുപോലെ കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവയുടെ പ്രതിനിധികള്‍ക്കും ഈ വിവരം നല്‍കിയെന്ന് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് പാന്‍ഡെമിക്കിന്റെ ആദ്യ ദിവസങ്ങളില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ശേഖരിച്ച് സമാഹരിച്ച പ്രത്യേകമായി തരംതിരിച്ച അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ സംഗ്രഹം പോംപിയോ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

'ഞങ്ങള്‍ നിരവധി വിവരങ്ങള്‍ കണ്ടിരുന്നു, തുറന്നുപറഞ്ഞാല്‍, അത് പലതും ഭ്രാന്താണെന്ന് കരുതി' പോംപിയോയുടെ റിപ്പോര്‍ട്ട് അറിയിച്ച രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

'ഇത് തീര്‍ച്ചയായും ഒരു ലാബ് ചോര്‍ച്ചയായിരിക്കാനുള്ള ഉയര്‍ന്ന സാധ്യതയിലേക്കാണ് അവര്‍ എത്തിയത്.

കൊവിഡ് പാന്‍ഡെമിക്കിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൂടാതെ, വുഹാന്‍ ലാബിലെ ചില ഗവേഷകര്‍ക്ക് വുഹാനിലും ഹുബെ പ്രവിശ്യയിലും മറ്റെവിടെയെങ്കിലും ആദ്യ കേസുകള്‍ ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് രോഗം ബാധിച്ചിരുന്നു.

ചൈനീസ് ശാസ്ത്രജ്ഞരും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 'ഗെയിന്‍ ഓഫ് ഫംഗ്ഷന്‍' ഗവേഷണം നടത്തി, ഇത് ലാബ് ചോര്‍ച്ച സിദ്ധാന്തത്തിന്റെ പ്രധാന തെളിവായി ഉദ്ധരിക്കപ്പെടുന്നു.

ലാബ് ചോര്‍ച്ച സിദ്ധാന്തത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തെ ചൈന തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇത് ഇതിനകം ശാസ്ത്രജ്ഞര്‍ക്കും സര്‍ക്കാരുകള്‍ക്കും ഇടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന വിഷയമാണ്.

എഫ്ബിഐയും യുഎസ് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റും പറയുന്നത് ലാബ് ചോര്‍ച്ചയാണ് കോവിഡിന് ഏറ്റവും സാധ്യതയെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നാണ്.