സൗദിയില്‍ ഇന്ത്യക്കാരന് വധശിക്ഷ നടപ്പാക്കി

സൗദിയില്‍ ഇന്ത്യക്കാരന് വധശിക്ഷ നടപ്പാക്കി


റിയാദ്: സൗദി അറേബ്യയിലെ അസീര്‍ മേഖലയില്‍ കൊലപാതക കേസില്‍ പ്രതിയായ ഇന്ത്യക്കാരന് വധശിക്ഷ നടപ്പാക്കി. ജമാലുദ്ദീന്‍ ഖാന്‍ താഹിര്‍ ഖാന്‍ എന്നയാള്‍ക്കാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

മുഹമ്മദ് നൗഷാദ് ഖാന്‍ എന്നയാളെ കൊലപ്പെടുത്തി കിണറ്റിലേക്ക് തള്ളിയെന്നാണ് കേസ്. സൗദി പൊലീസ് അറസ്റ്റ് ചെയ്ത ജമാലുദ്ദീന്റെ മേലുള്ള കുറ്റം തെളിയുകയായിരുന്നു.