ഇസ്രായേലിനെതിരെയുള്ള ആക്രമണം സ്വയം പ്രതിരോധമെന്ന് ഇറാന്‍

ഇസ്രായേലിനെതിരെയുള്ള ആക്രമണം സ്വയം പ്രതിരോധമെന്ന് ഇറാന്‍


തെഹ്‌റാന്‍: സ്വയം പ്രതിരോധത്തിന് വേണ്ടിയായിരിക്കും ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ നടത്തുകയെന്ന് അമേരിക്കയെ അറിയിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അമിറാബ്ദോല്ലാഹിയാന്‍ പറഞ്ഞു. 

യു എസ്, യു കെ, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും മറ്റ് അന്താരാഷ്ട്ര ശക്തികളും ഇസ്രായേലിനെതിരായ ഇറാന്റെ മിസൈല്‍ ആക്രമണത്തെ അപലപിക്കുഅകയും സംഘര്‍ഷം ലഘൂകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിന്റെ പശ്ചാതലത്തിലാണ് വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.

പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് നിയമാനുസൃതമായ പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുന്നതെന്നും ഇറാന്റെ ഉത്തരവാദിത്തപരമായ സമീപനത്തെയാണ് ഇത് കാണിക്കുന്നതെന്നും അമിറാബ്ദുള്ളാഹിയന്‍ കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ആവശ്യം വന്നാല്‍ പുതിയ ആക്രമണത്തിനെതിരെ നിയമപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.