ലണ്ടനില്‍ ആയുധം വീശി പരുക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍; ഒരാള്‍ മരിച്ചു

ലണ്ടനില്‍ ആയുധം വീശി പരുക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍; ഒരാള്‍ മരിച്ചു


ലണ്ടന്‍: വടക്കുകിഴക്കന്‍ ലണ്ടനില്‍ നിരവധി ആളുകള്‍ക്കും പൊലീസിനും നേരെ ആയുധം വീശി പരുക്കേല്‍പ്പിച്ച 36കാരനെ അറസ്റ്റ് ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാള്‍ തന്റെ വാഹനം തര്‍ലോ ഗാര്‍ഡന്‍സിലെ ഒരു വീട്ടിലേക്ക് ഇടിച്ച ശേഷം തെരുവില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു നേരെ കുത്താന്‍ ശ്രമിക്കുകയായിരുന്നു. പതിമൂന്നുകാരന്‍ കുത്തേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

സംഭവത്തെ തുടര്‍ന്ന് ഭരണകൂടം ഹൈനോള്‍ട്ട് ട്യൂബ് സ്റ്റേഷന്‍ അടച്ചു. പൊലീസും ആംബുലന്‍സ് സര്‍വീസും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിന് മുമ്പിലുണ്ടായിരുന്നു. 

സംഭവത്തിന് നഭീകരവാദവുമായി ബന്ധമുള്ളതായി തോന്നുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തിന് നിലവില്‍ ഭീഷണിയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും കൂടുതല്‍ സംശയമുള്ളവരെ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെടുകയും ഒരു കുട്ടിയടക്കം എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരമായ കത്തി ആക്രമണം അരങ്ങേറിയതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ലണ്ടനിലെ സംഭവം.