സിഡ്നിയിലെ കത്തി ആക്രമണകാരിയുടെ ലക്ഷ്യം സ്ത്രീകളായിരിക്കാമെന്ന് ഓസ്ട്രേലിയന്‍ പോലീസ്

സിഡ്നിയിലെ കത്തി ആക്രമണകാരിയുടെ ലക്ഷ്യം സ്ത്രീകളായിരിക്കാമെന്ന് ഓസ്ട്രേലിയന്‍ പോലീസ്


സിഡ്നി:  സിഡ്നിയിലെ ബോണ്ടിയിലെ ഷോപ്പിംഗ് സെന്ററില്‍ ആറുപേരെ മാരകമായി കുത്തിക്കൊലപ്പെടുത്തിയ അക്രമി സ്ത്രീകളെ ലക്ഷ്യമിട്ടതാകാമെന്ന് ഓസ്ട്രേലിയന്‍ പോലീസ് പറഞ്ഞു.

ശനിയാഴ്ച (ഏപ്രില്‍ 13), വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജംഗ്ഷന്‍ സമുച്ചയത്തിലെ ജനക്കൂട്ടത്തിനിടയില്‍ 40 കാരനായ ജോയല്‍ കൗച്ചിയാണ്, നീളമുള്ള ബ്ലേഡ് ഉപയോഗിച്ച് ആളുകളെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാളെ സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഓഫീസര്‍ വെടിവെച്ചുകൊന്നു.

കുത്തേറ്റ് മരിച്ച ആറ് പേരില്‍ അഞ്ചും സ്ത്രീകളാണ്. ഒരു കുഞ്ഞ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.