രാഷ്ട്രപതി ദ്രൗപതി മുര്‍മു അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും

രാഷ്ട്രപതി ദ്രൗപതി മുര്‍മു അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും


ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു ബുധനാഴ്ച അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു.

ജനുവരി 22 ന് നടന്ന പുതുതായി നിര്‍മ്മിച്ച ക്ഷേത്രത്തിലേക്കുള്ള രാഷ്ട്രപതിയുടെ  ആദ്യ സന്ദര്‍ശനമാണിത്.

മെയ് ഒന്നിന് രാഷ്ട്രപതി അയോധ്യ സന്ദര്‍ശിക്കുമെന്ന് ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

'അയോധ്യയില്‍ താമസിക്കുന്ന സമയത്ത് രാഷ്ട്രപതി, ശ്രീ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രം, പ്രഭു ശ്രീരാമ ക്ഷേത്രം, കുബേര്‍ ടീല എന്നിവിടങ്ങളില്‍ ദര്‍ശനവും നടത്തും,' രാഷ്ട്രപതി ഭവന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അവര്‍ സരയൂ പൂജയും ആരതിയും നടത്തുമെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു.