ഒട്ടാവ: പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) കോളേജുകളില്‍ നിന്ന് ബിരുദം നേടുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 15 മുതല്‍ ബിരുദാനന്തര ബിരുദ വര്‍ക്ക് പെര്‍മിറ്റിന് (PGWP) അര്‍ഹതയുണ്ടാകില്ലെന്ന് കാനഡ. പുതുക്കിയ യോഗ്യതാ മാനദണ്ഡം പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലാണിത്.
പുതുക്കിയ നിയമങ്ങള്‍ പ്രകാരം പൊതു-സ്വകാര്യ കരിക്കുലം ലൈസന്‍സിങ് ക്രമീകരണത്തിലൂടെ വിതരണം ചെയ്യുന്ന കോളേജ് പ്രോഗ്രാമുകളില്‍ നിന്നുള്ള ബിരുദധാരികള്‍, വര്‍ക്ക് പെര്‍മിറ്റിന് യോഗ്യത നേടില്ല എന്നതാണ് പ്രധാന വ്യവസ്ഥ. അതായത്, മേയ് 15നോ അതിനു ശേഷമോ അത്തരം പ്രോഗ്രാമുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാകുമ്പോള്‍ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുണ്ടാകില്ല. എന്നാല്‍ മെയ് 15-ന് മുമ്പ്, ഓരോ പ്രവിശ്യയിലെയും പൊതു-സ്വകാര്യ പങ്കാളിത്ത കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ബിരുദാനന്തര ബിരുദ വര്‍ക്ക് പെര്‍മിറ്റിന് യോഗ്യത ലഭിക്കും.
2023 ഫെബ്രുവരി 1-ന് ശേഷമാണ് ഈ പ്രോഗ്രാമുകളിലൊന്ന് ആരംഭിച്ചതെങ്കില്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ജഏണജ ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. തൊഴിലുടമയുടെ അംഗീകൃത ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്‌മെന്റിന്റെ പിന്തുണയുള്ള വര്‍ക്ക് പെര്‍മിറ്റിന് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നും അപേക്ഷിക്കാവുന്നതാണ്.
വര്‍ക്ക് പെര്‍മിറ്റിനുള്ള പുതുക്കിയ മാനദണ്ഡം പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി