ഡെമോക്രിറ്റസ് യൂണിവേഴ്‌സിറ്റി ഓഫ് ത്രേസിലെ അന്റോണിസ് ബാര്‍ട്ട്‌സിയോകാസിന്റെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര പുരാവസ്തു ഗവേഷക സംഘം ഗ്രീസിലെ വെര്‍ജിനയിലെ രാജകീയ ശവകുടീരങ്ങളിലൊന്നില്‍ അലക്‌സാണ്ടര്‍ ദി ഗ്രേറ്റിന്റെ അങ്കി എന്ന് വിശ്വസിക്കപ്പെടുന്ന ഒരു വസ്ത്രം കണ്ടെത്തി.
പ്രശസ്തമായ ശവകുരീരത്തില്‍ അടക്കം ചെയ്ത മൂന്ന് പേരുടെ അവശിഷ്ടങ്ങള്‍ തന്റെ സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജേണല്‍ ഓഫ് ഫീല്‍ഡ് ആര്‍ക്കിയോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍, ബാര്‍ട്ട്‌സിയോകാസ് പറഞ്ഞു.
മഹാനായ അലക്‌സാണ്ടറുടെ കുടുംബാംഗങ്ങളില്‍ പലരെയും വെര്‍ജിനയിലെ രാജകീയ ശവകുടീരങ്ങളില്‍ സംസ്‌കരിച്ചതായി നേരത്തെ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പുതിയ ഗവേഷണത്തില്‍, ബാര്‍ട്ട്‌സിയോകസും സഹപ്രവര്‍ത്തകരും ഈ സ്ഥലത്തുള്ള ടോംബ് I, II, III എന്ന് പേരിട്ടമൂന്ന് ശവകുടീരങ്ങള്‍ വീണ്ടും പരിശോധിച്ചു.
രണ്ടാം ശവകുടീരത്തില്‍ പുരാവസ്തു ഗവേഷകര്‍ ഒരു പര്‍പ്പിള്‍, വെള്ള നിറങ്ങളിലുള്ള മേല്‍ക്കുപ്പായം കണ്ടെത്തി. ഗ്യാസ് ക്രോമാറ്റോഗ്രാഫി, ഫോറിയര്‍-ട്രാന്‍സ്‌ഫോര്‍ം ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപ്പി എന്നിവയിലൂടെ നടത്തിയ പരിശോധനയില്‍ ഇത് പരുത്തി കൊണ്ട് നിര്‍മ്മിച്ചതും പര്‍പ്പിള്‍ നിറത്തില്‍ ചായം പൂശിയതുമാണെന്ന് കണ്ടെത്തി.
അലക്‌സാണ്ടറിന്റേതാണെന്ന് തിരിച്ചറിഞ്ഞ രണ്ടാം ശവകുടീരത്തിലെ ചിത്രങ്ങള്‍ പതിച്ച കവാടത്തില്‍ ഈ അങ്കി കാണപ്പെട്ടതായി ഗവേഷകര്‍ ശ്രദ്ധിച്ചു. മുഴുവന്‍ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഈ അങ്കിക്ക് പുരാതന പേര്‍ഷ്യയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.
ഇതിനെ പിന്തുണയ്ക്കുന്ന പുരാവസ്തു തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
മഹാനായ അലക്‌സാണ്ടറുടെ ശവകുടീരത്തില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ രാജവസ്ത്രം കണ്ടെത്തി