ഫരീദ്പൂര്‍ : ബംഗ്ലാദേശിലെ ഫരീദ്പൂര്‍ ജില്ലാ സ്‌കൂളില്‍ ശനിയാഴ്ച (ഡിസംബര്‍ 27) സംഘടിപ്പിച്ചിരുന്ന സംഗീതപരിപാടി അക്രമത്തെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നു. പുറത്തുനിന്നെത്തിയ ഒരു സംഘമാണ് പരിപാടി നടക്കുന്ന വേദിയിലേക്ക് ബലംപ്രയോഗിച്ച് കടക്കാന്‍ ശ്രമിച്ചത്. പ്രവേശനം നിഷേധിച്ചതോടെ അക്രമികള്‍ കല്ലും ഇഷ്ടികയും എറിഞ്ഞ് ആക്രമണം ആരംഭിക്കുകയായിരുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്; ഇതില്‍ 15-20 പേര്‍ വിദ്യാര്‍ത്ഥികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ബംഗ്ലാദേശില്‍ സംഗീതപരിപാടിക്കിടെ ആക്രമണം; കല്ലും ഇഷ്ടികയും എറിഞ്ഞു, 25 പേര്‍ക്ക് പരിക്ക്
