കൊച്ചി: വ്യാഴാഴ്ച വൈകിട്ട് കാലം ചെയ്ത യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറടക്കം ശനിയാഴ്ച 3 ന് നടക്കും. ഭൗതിക ശരീരം കോതമംഗലം ചെറിയ പള്ളിയില്‍ പൊതു ദര്‍ശനത്തിന് വച്ചു.
വെള്ളി രാവിലെ 8 മണിക്ക് വി. കുര്‍ബ്ബാന കോതമംഗലം ചെറിയ പള്ളിയില്‍ നടക്കും. 9.30 ന് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേരും. തുടര്‍ന്ന് 10.30 ന് കബറടക്ക ശുശ്രൂഷയുടെ പ്രാരംഭ ക്രമങ്ങള്‍ ആരംഭിക്കും. ഉച്ച നമസ്‌കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് വലിയ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് 2 മണിക്ക് കോതമംഗലം വലിയ പള്ളിയില്‍ നിന്ന് 4 മണിയോടെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഭൗതികശരീരം എത്തിക്കും ശേഷം പൊതു ദര്‍ശനം.
നവംബര്‍ 2-ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയര്‍ക്കാ സെന്റര്‍ കത്തീഡ്രലില്‍ വി. കുര്‍ബ്ബാന ഉണ്ടായിരിക്കും. 3 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ക്രമങ്ങള്‍ ആരംഭിക്കും.
അതേസമയം, ശ്രേഷ്ഠ ബാവായുടെ വിയോഗത്തില്‍ യാക്കോബായ സഭ പള്ളികളിലും, പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം നടക്കും. സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപനങ്ങളില്‍ നവംബര്‍ 1, 2 തീയതികളില്‍ അവിടുത്തെ ക്രമീകരണങ്ങള്‍ അനുസരിച്ചു അവധി നല്‍കും. സഭയുടെ ദൈവാലയങ്ങളില്‍ പെരുന്നാളുകളും മറ്റ് പൊതു പരിപാടികളും നടക്കുന്നുണ്ടെങ്കില്‍ അത് ആഘോഷങ്ങള്‍ ഇല്ലാതെ നടത്തണമെണ് എന്ന് ഡോ. കുര്യാക്കോസ് മാര്‍ തേയോഫിലോസ് അറിയിച്ചു.
ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറടക്കം ശനിയാഴ്ച 3 ന്