വിന്‍സെന്റ് വലിയവീട്ടില്‍

വിന്‍സെന്റ് വലിയവീട്ടില്‍

ഡാളസ്: വിന്‍സെന്റ് വലിയവീട്ടില്‍ (70) അന്തരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയാണ്. സംഗീതത്തോടുള്ള സ്‌നേഹവും ആത്മാര്‍ഥതയും അദ്ദേഹത്തെ അമേരിക്കയിലെ കലാ സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമാക്കി. ഗാര്‍ലന്റ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഇടവക അംഗമായ വിന്‍സെന്റ് വലിയവീട്ടില്‍ അവിടുത്തെ ഗായകസംഘത്തെ വിശ്വസ്തതയോടെ നയിച്ചിരുന്നു. ഗാനഗന്ധവന്‍ കെ ജെ യേശുദാസിനൊപ്പം ഗാനമേളകളില്‍ കീബോര്‍ഡിസ്റ്റ് ആയും പ്രവര്‍ത്തിച്ചുണ്ട്. വിന്‍സെന്റ് വലിയവീട്ടിലിന്റെ വിയോഗത്തില്‍ ഡാളസ് ഫോര്‍ത് വര്‍ത്ത് കലാ സാംസ്‌കാരിക സാമൂഹ്യ മേഖലയിലെ സംഘാടകര്‍ അനുശോചനം രേഖപ്പെടുത്തി. വേക്ക് സര്‍വീസ്: സെപ്ടംബര്‍ 30 വൈകിട്ട് 5.30 മുതല്‍ 8.30 വരെ ടെക്‌സസ് ഗാര്‍ലാന്റ് 4922 റോസ് ഹില്‍ റോഡ് സെന്റ് തോമസ് സീറോമലബാര്‍ കാതലിക് ഫൊറാനെ പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ- ഒക്ടോബര്‍ 1 രാവിലെ 10.30 ടെക്‌സസ് ഗാര്‍ലാന്റ് 4922 റോസ് ഹില്‍ റോഡ് സെന്റ് തോമസ് സീറോമലബാര്‍ കാതലിക് ഫൊറാനെ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം: സേക്രട്ട് ഹാര്‍ട്ട് സെമിത്തേരി (3900 റൗലറ്റ് റോഡ് റൗലറ്റ് , ടെക്‌സസ്-75088)