ഷിക്കാഗോ എക്യുമനിക്കല്‍ കൗണ്‍സില്‍ അഖില ലോക പ്രാര്‍ഥന ദിവസം ആചരിച്ചു

ഷിക്കാഗോ എക്യുമനിക്കല്‍ കൗണ്‍സില്‍ അഖില ലോക പ്രാര്‍ഥന ദിവസം ആചരിച്ചു


ഷിക്കാഗോ: വനിതകള്‍ നേതൃത്വം നല്‍കുന്ന അഖിലലോക പ്രാര്‍ഥന ദിവസം ഈ വര്‍ഷവും ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെന്‍തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ- ഷിക്കാഗോയില്‍ നടത്തി. കൗണ്‍സില്‍ പ്രസിഡന്റ് റവ. ബിജു യോഹന്നാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ പ്രോഗ്രാം ചെയര്‍മാന്‍ റവ. ഫാ. ജോര്‍ജ് ഡേവിഡ് കടന്നുവന്ന എല്ലാവര്‍ക്കും സ്വാഗതവും മുഖ്യ പ്രഭാഷണം നല്‍കിയ സ്മിത റോസ് മാത്യു കൊച്ചമ്മയെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.

റോസ് കൊച്ചമ്മ, മത്തായിയുടെ സുവിശേഷം 11:28-30 ആസ്പദമാക്കി സംസാരിച്ചു. മനുഷ്യ ജീവിതത്തിലെ പ്രയാസ- പ്രതികൂല സമയങ്ങളില്‍  ദൈവത്തെ കൂടുതല്‍ ആശ്രയിച്ച് മുന്നോട്ട് പോകുവാന്‍ ഏവരെയും ദൈവവചനങ്ങളാല്‍  ബലപ്പെടുത്തട്ടെ എന്ന് ആശംസിച്ചു.

ഓര്‍ത്തഡോക്‌സ് ചര്‍ച്ച്- ഷിക്കാഗോ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ നൈജീരിയന്‍ ദേശത്തെ ക്രിസ്ത്യന്‍ ജനവിഭാഗം അനുഭവിക്കുന്ന താന്തുലിക യാതനാജനകമായ അവസ്ഥയെ ആസ്പദമാക്കി സ്‌കിറ്റ് അവതരിപ്പിച്ചു.

ഡോ. അന്നമ്മ സാധു, സാറാമ്മ തോമസ്, ജാസ്മിന്‍ ഇമ്മാനുവല്‍, സാറ വര്‍ഗീസ്, സുമ ജോര്‍ജ്, മോളി സക്കറിയ, ആനി ഫിലിപ്പ്, കാര്‍മേല്‍ തോമസ്, ബ്ലെസി ജോര്‍ജ്, ജോയ്സ് ചെറിയാന്‍ എന്നിവര്‍ വിവിധ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. ഓര്‍ത്തഡോക്‌സ് വനിതാ കോയര്‍ ശ്രുതി മനോഹരമായ ഗാനങ്ങള്‍ക്കു നേതൃത്വം നല്‍കി.

ഈ പ്രോഗ്രാമിന്റെ അവതാരകയായി വത്സമ്മ ഈട്ടിക്കലും മുഖ്യ കോഡിനേറ്റര്‍ ആയി ഏലിയാമ്മ പുന്നൂസും പ്രവര്‍ത്തിച്ചു. ദേവാലയം തിങ്ങി നിറഞ്ഞ സദസ്സിനെ കൗണ്‍സില്‍ സെക്രട്ടറി ബെഞ്ച്മിന്‍ തോമസ് നന്ദി അറിയിച്ചു.