ഹൂസ്റ്റണിലെ കേരള ഹൗസില്‍ തിരഞ്ഞെടുപ്പ് സംവാദം ഏപ്രില്‍ 19 ന്

ഹൂസ്റ്റണിലെ കേരള ഹൗസില്‍ തിരഞ്ഞെടുപ്പ് സംവാദം ഏപ്രില്‍ 19 ന്


ഹൂസ്റ്റണ്‍ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH), ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) ഹൂസ്റ്റണ്‍ ചാപ്റ്ററുമായി സഹകരിച്ച് ഇന്ത്യയുടെ 18-ാമത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആവേശകരമായ സംവാദത്തിന് ആതിഥേയത്വം വഹിക്കുന്നു.  'അങ്കത്തട്ട് @ അമേരിക്ക' പവേര്‍ഡ് ബൈ ഡ്രീം മോര്‍ഗേജ് ആന്‍ഡ് റിയാലിറ്റി എന്ന സംവാദ പരിപാടി, 2024 ഏപ്രില്‍ 19 വെള്ളിയാഴ്ച, സ്റ്റാഫോര്‍ഡിലെ കേരള ഹൗസില്‍ വച്ചാണ് നടത്തപ്പെടുന്നത്.
 എന്‍ഡിഎ, യുഡിഎഫ്,  എല്‍ഡിഎഫ്  തുടങ്ങിയ പ്രധാന രാഷ്ട്രീയ സഖ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ വക്താക്കള്‍ പങ്കെടുക്കുന്ന സംവാദം  ശ്രദ്ധ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ഹരി ശിവരാമന്‍, ജീമോന്‍ റാന്നി, അരവിന്ദ് അശോക് എന്നിവരാണ് എന്‍ഡിഎ, യുഡിഎഫ്, എല്‍ഡിഎഫ് എന്നീ രാഷ്ട്രീയ സഖ്യങ്ങളെ പ്രതിനിധീകരിക്കുന്നത്.   വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സംവാദ പരിപാടി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര വേദി നല്‍കും.

 മാഗ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും  പത്രപ്രവര്‍ത്തന രംഗത്തെ പ്രമുഖരും നിയന്ത്രിക്കുന്ന ഈ ഘടനാപരമായ സംവാദ പരിപാടി വെറുമൊരു രാഷ്ട്രീയ സംവാദത്തിനുള്ള വേദി മാത്രമല്ല, ഹൂസ്റ്റണ്‍ ഏരിയയിലെ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ സാംസ്‌കാരിക വിനിമയത്തിനും ഐക്യത്തിനും അവസരമൊരുക്കുന്ന പരിപാടി കൂടിയാണ് അതിനാല്‍ തന്നെ മലയാളികള്‍ ഏറെ ആകാംക്ഷയോടെ ആണ് ഈ പരിപാടി കാണുവാന്‍ കാത്തിരിക്കുന്നത്.

 1415 Packer Ln., Stafford, TX 77477 എന്ന വിലാസത്തില്‍ സ്ഥിതി ചെയ്യുന്ന കേരളാ ഹൗസില്‍ നടത്തപെടുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ നേരത്തെ തന്നെ എത്തിച്ചേരുവാന്‍ സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ മറ്റ്  വിശദാംശങ്ങള്‍ MAGH വെബ്സൈറ്റില്‍ കാണാവുന്നതാണ്.

 ഇന്ത്യന്‍ പ്രവാസികളുടെ ശബ്ദം ഉച്ചത്തിലും വ്യക്തതയോടെയും കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, സുപ്രധാന രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള സാമൂഹ്യ ഇടപെടലും അവബോധവും വളര്‍ത്തുന്നതിനായി ഗ്രേറ്റര്‍ ഹൂസ്റ്റണിലെ മലയാളി അസോസിയേഷന്‍ നടത്തുന്ന നിരവധി സംരംഭങ്ങളില്‍ ഒന്നാണ് ഈ സംവാദം.