ചലച്ചിത്ര നിര്‍മാതാവും സംവിധാകനുമായ അരോമ മണി അന്തരിച്ചു

ചലച്ചിത്ര നിര്‍മാതാവും സംവിധാകനുമായ അരോമ മണി അന്തരിച്ചു


തിരുവനന്തപുരം: സംവിധായകനും നിര്‍മ്മാതാവുമായ അരോമ മണി അന്തരിച്ചു. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്. സുനിത പ്രൊഡക്ഷന്‍സ്, അരോമ മുവീസ് ബാനറുകളിലായാണ് അദ്ദേഹം ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. 60ഓളം ചിത്രങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹം 10 സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. ധീരസമീരേ യമുനാതീരേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് തുടക്കം കുറിച്ചത്.

കള്ളന്‍ പവിത്രന്‍, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനക്കൊരുമ്മ, തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, ഇരുപതാം നൂറ്റാണ്ട്, ഒരു സിബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, സൂര്യ ഗായത്രി, ധ്രുവം, രുദ്രാക്ഷം, കമ്മീഷണര്‍, ജനാധിപത്യം, പല്ലാവൂര്‍ ദേവനാരായണന്‍, പ്രേംപൂജാരി, എഫ് ഐആര്‍, നാറാണത്ത് തമ്പുരാന്‍, മിസ്റ്റര്‍ ബ്രഹ്മചാരി, ബാലേട്ടന്‍, മാമ്പഴക്കാലം, ലോകനാഥന്‍ ഐഎഎസ്, കനകസിംഹാസനം, ദ്രോണ, ആര്‍ടിസ്റ്റ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചത് എം മണിയാണ്.