തിരുവനന്തപുരം: സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാള സിനിമയില വലിയൊരു സംഘം പ്രമുഖരുടെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ടു.
മെഡിക്കല്‍ പശ്ചാത്തലത്തിലൂടെ ത്രില്ലര്‍ സിനിമയാണ് വരാഹത്തിലൂടെ സനല്‍ വി ദേവന്‍ ഒരുക്കുന്നത്.
മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്‌സ് എന്നീ ബാനറുകളിലായി വിനീത്, ജയ്ന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഗൗതം വാസുദേവ് മേനോന്‍, നവ്യാനായര്‍, പ്രാഞ്ചിടെഹ്ലാന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, സാദിഖ്, സരയു എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ- മനു സി കുമാര്‍, ജിത്തു കെ ജയന്‍, തിരക്കഥ- മനു സി കുമാര്‍, സംഗീതം- രാഹുല്‍ രാജ്,
ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്- മന്‍സൂര്‍ മുത്തുട്ടി.