കാറ്റി പെറിയും ജസ്റ്റിൻ ട്രൂഡോയും ഒരുമിച്ച് റെഡ് കാർപെറ്റിൽ; ശ്രദ്ധ നേടി പുതിയ പൊതുപ്രത്യക്ഷപ്പെടൽ

കാറ്റി പെറിയും ജസ്റ്റിൻ ട്രൂഡോയും ഒരുമിച്ച് റെഡ് കാർപെറ്റിൽ; ശ്രദ്ധ നേടി പുതിയ പൊതുപ്രത്യക്ഷപ്പെടൽ


ന്യൂയോർക്ക് :  പോപ്പ് ഗായിക കാറ്റി പെറിയും കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ആദ്യമായി ഒരുമിച്ച് റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക് നഗരത്തിൽ നടന്ന  ട്രിബേക്ക ഫെസ്റ്റിവൽ  വേദിയിലാണ് ഇരുവരും കൈകോർത്ത് എത്തിയത്.

കാറ്റി പെറിയുടെ കോൺസർട്ട് ചിത്രമായ കാറ്റി പെറി : ദി ലൈഫ് ടൈം ടൂറിന്റെ പ്രദർശനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ ഒരുമിച്ച് പോസ് ചെയ്ത ഇരുവരും പരസ്പരം സംസാരിക്കുകയും പുഞ്ചിരി പങ്കിടുകയും ചെയ്ത ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

വെളുത്ത നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രത്തിലാണ് കാറ്റി പെറി എത്തിയത്. ലളിതമായ ആഭരണങ്ങളും സുന്ദരമായ ഹെയർെ്രസ്രെലും താരത്തിന്റെ ലുക്കിന് മാറ്റുകൂട്ടി. ജസ്റ്റിൻ ട്രൂഡോ കറുത്ത ടക്‌സീഡോയും വെളുത്ത ഷർട്ടും ധരിച്ചായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

ഓർലാന്റോ ബ്ലൂമുമായുള്ള ബന്ധം അവസാനിച്ചതിന് പിന്നാലെ കാറ്റി പെറിയും ട്രൂഡോയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ 2025 ജൂലൈ മുതൽ പ്രചരിച്ചിരുന്നു. പിന്നീട് നിരവധി പൊതുപരിപാടികളിലും സ്വകാര്യ കൂടിക്കാഴ്ചകളിലും ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നു. എന്നാൽ വ്യക്തിജീവിതത്തെക്കുറിച്ച് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇരുവരും റെഡ് കാർപെറ്റിൽ പങ്കെടുത്തുവെന്ന അവകാശവാദങ്ങൾ വിവിധ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുമ്പോഴും, ഇവയുടെ ആധികാരികത സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. അതിനാൽ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്.