കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന്ചില്ലിക്കാശ് മുടക്കിയിട്ടില്ലെന്ന് പോലീസ്. നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള പറവ ഫിലിംസിന്റെ ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് പോലീസിന്റെ കണ്ടെത്തല്‍. നിരവധി പേരില്‍ നിന്നായി 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും സിനിമയ്ക്ക് ആകെ ചെലവായത് 19 കോടി രൂപയില്‍ താഴെയാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പറവ ഫിലിംസിന്റെ അക്കൗണ്ടിലേക്ക് പലരില്‍ നിന്നായി 28 കോടി രൂപയാണ് എത്തിയത്. എന്നാല്‍, സിനിമയ്ക്ക് ചെലവായത് 19 കോടി രൂപയില്‍ താഴെയാണ്.സിനിമ നിര്‍മാണത്തിന്റെ ജിഎസ്ടിയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പോലീസ് കണ്ടെത്തിയത്. പോലീസ് റിപ്പോര്‍ട്ടില്‍ ഡ്രീം ബി?ഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസ് സമയത്ത് പ്രതിസന്ധി ഉണ്ടായപ്പോള്‍ സുജിത്ത് 11 കോടി രൂപ കൈമാറിയിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിറാജ് ഹമീദ് എന്ന വ്യക്തിയാണ് ചിത്രത്തിന്റെ ആദ്യ മുടക്കുമുതലായ ഏഴ് കോടി രൂപ നല്‍കിയത്.
സിനിമയുടെ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്നായിരുന്നു കരാര്‍. ഈ കരാര്‍ നിര്‍മാതാക്കള്‍ പാലിച്ചില്ല. ഇതാണ് പോലീസ് കേസിലേക്ക് നയിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ മുടക്കുമുതലോ ലാഭവിഹിതമോ നല്‍കാതെ ചതിച്ചുവെന്നായിരുന്നു സിറാജ് ഹമീദിന്റെ ആരോപണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാ?ഗമായി പറവ ഫിലിംസിന്റെ ഓഫീസിലും നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു
ചില്ലിക്കാശ് മുടക്കാതെ സിനിമ പിടിക്കാമെന്ന് തെളിയിച്ച് 'മഞ്ഞുമ്മല്‍ ബോയ്സ്'