ദുബായിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ 21 വരെ റദ്ദാക്കി

ദുബായിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ 21 വരെ റദ്ദാക്കി


ന്യൂഡല്‍ഹി: ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുന:രാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333, 01169329999 എന്നീ  നമ്പറുകളിലോ http://airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലോ ബന്ധപ്പെടാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.