മുംബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആശാ ഭോസ്‌ലേ അന്തരിച്ചു. 92 വയസായിരുന്നു.
മുംബൈയിലെ ബ്രീച് ക്യാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ഭോസ്ലെയുടെ മരണത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ലതാ മങ്കേഷ്‌കറുടെ സഹോദരിയാണ്.
ആശാ ഭോസ്‌ലേ 1933 സെപ്റ്റംബര്‍ 8 നായിരുന്നു ജനിച്ചത്. എസ്.ഡി. ബര്‍മ്മന്‍, നൗഷാദ്, ഒ.പി.അയ്യര്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ ഈണങ്ങളില്‍ ആശ പാടിയിട്ടുണ്ട്. 12,000 ലേറെ പാട്ടുകളാണ് ഇവര്‍ പാടിയിട്ടുള്ളത്.
2000 ല്‍ ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് ഇവര്‍ക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കിയിരുന്നു. മാത്രമല്ല പത്മവിഭൂഷണ്‍ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്.
ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു
