കേന്ദ്രനടപടി; ടെലഗ്രാം കോടതിയില്‍

കേന്ദ്രനടപടി; ടെലഗ്രാം കോടതിയില്‍


ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ പൂര്‍ത്തിയാകുന്നതു വരെ ഇന്ത്യയില്‍ സമൂഹമാധ്യമമായ ടെലഗ്രാം നിരോധിച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് ടെലഗ്രാം അധികൃതര്‍ കോടതിയെ സമീപിച്ചു.

ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.  ഇന്ത്യയിലെ ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ടെലഗ്രാം.

ഏകദേശം 150 ദശലക്ഷം ഉപയോക്താക്കള്‍ ടെലഗ്രാമിന് ഇന്ത്യയിലുണ്ട്. ടെലഗ്രാം മുഖേന വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ജൂണ്‍ 22 വരെയാണ് ടെലഗ്രാം നിരോധിച്ചത്.

ജൂണ്‍ 30 വരെ മെസേജ് എഡിറ്റിങ് സംവിധാനം നിര്‍ത്തിവയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ജൂണ്‍ 21നാണ് നീറ്റ് പുനപരീക്ഷ ആരംഭിക്കുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് നടപടി സ്വീകരിച്ചത്.