അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; ​വാഹനങ്ങൾ തല്ലിത്തകർത്തു

അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; ​വാഹനങ്ങൾ തല്ലിത്തകർത്തു


ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് അജ്ഞാതര്‍ ആക്രമി​ച്ച് 15ഓളം വാഹനങ്ങൾ തല്ലിത്തകർത്തു. 

​ഞായറാഴ്ച്ച അര്‍ധരാത്രിയോടെ​ ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത ശേഷം ​ അക്രമികൾ കടന്നുകളഞ്ഞ​തായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍​എസിന്‍റെ റിപ്പോര്‍ട്ട്. ​ ലോക്‌സ​ഭാ തെരഞ്ഞെടുപ്പ് 2024ല്‍ അമേഠിയിലെ പ്രചാരണം സജീവമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് ഓഫീസ് അജ്ഞാതര്‍ ആക്രമിക്കുന്ന സംഭവമുണ്ടായത്. 

ബിജെപി പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ച​തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രദീപ് സിംഗൽ അമേഠിയിലെ പാർട്ടി ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.