ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന 'സ്വകാര്യം സംഭവ ബഹുലം' വീഡിയോ ഗാനം റിലീസായി

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന 'സ്വകാര്യം സംഭവ ബഹുലം' വീഡിയോ ഗാനം റിലീസായി


കൊച്ചി: ജിയോ ബേബിയെയും ഷെല്ലിയെയും കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നസീര്‍ ബദറുദ്ദീന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ ചിത്രം 'സ്വകാര്യം സംഭവബഹുല'ത്തിലെ വീഡിയോ ഗാനം റിലീസായി. എന്‍ ടെയില്‍സ് സ്റ്റുഡിയോസിന്റെ ബാനറില്‍ സംവിധായകന്‍ നസീര്‍ ബദറുദ്ദീന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സിദ്ധാര്‍ഥ പ്രദീപാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 'സരിഗമ' ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.


അന്നു ആന്റണി, അര്‍ജുന്‍, ആര്‍ജെ അഞ്ജലി, സജിന്‍ ചെറുകയില്‍, സുധീര്‍ പറവൂര്‍, രഞ്ജി കാങ്കോല്‍, അഖില്‍ കവലയൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിര്‍വ്വഹിക്കുന്നു. ആര്‍ട്ട്: അരുണ്‍ കൃഷ്ണ,  പി ആര്‍ ഒ: പി ശിവപ്രസാദ്. 

എന്‍ ടെയില്‍സ് സ്റ്റുഡിയോസിന്റെ ബാനറില്‍ എത്തുന്ന ചിത്രം മെയ് 31ന് തീയേറ്റര്‍ റിലീസിന് ഒരുങ്ങിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.