ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ആദ്യമായി വോട്ടുചെയ്യും; 72-ാം വയസ്സില്‍

ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ആദ്യമായി വോട്ടുചെയ്യും; 72-ാം വയസ്സില്‍


ന്യൂഡല്‍ഹി: ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നവര്‍ യുവാക്കള്‍ മാത്രമല്ല, 72കാരനായ അരവിന്ദ് പനഗരിയയുമുണ്ട്. മെയ് 25ന് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ താന്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തുമെന്ന് പറഞ്ഞത് പതിനാറാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ അരവിന്ദ് പനഗരിയയാണ്.  

വോട്ട് ചെയ്യാനുള്ള പ്രായം തികഞ്ഞ് അരനൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് ആദ്യമായി വോട്ടു ചെയ്യുന്ന ആവേശം അരവിന്ദ് പനഗരിയയില്‍ വന്നു നിറഞ്ഞത്. 

യു എസ് എയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറും ജഗദീഷ് ഭഗവതി ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഇക്കണോമി പ്രൊഫസറുമായ പനഗരിയ 2015 ജനുവരി മുതല്‍ 2017 ഓഗസ്റ്റ് വരെ നീതി ആയോഗിന്റെ ആദ്യ വൈസ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1952 സെപ്റ്റംബറില്‍ രാജസ്ഥാനിലെ ഭില്‍വാരയില്‍ ജനിച്ച പനഗരിയ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 16-ാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായി.