അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു

അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു


കന്യാകുമാരി: കന്യാകുമാരി ഗണപതിപുരത്ത് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് എത്തിയവരാണ് അപകടത്തില്‍പെട്ടത്.

കടലില്‍ കുളിക്കാനിറങ്ങുന്നതിനിടെയായിരുന്നു അപകടം. സര്‍വദര്‍ശിത് (23), പ്രവീണ്‍ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്. മറ്റ് മൂന്നു പേര്‍ ചികിത്സയിലാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്.