ആന്ധ്രയില്‍ നാല് വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിച്ചു

ആന്ധ്രയില്‍ നാല് വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിച്ചു


അമരാവതി: ആന്ധ്രാപ്രദേശില്‍ നാലു വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം സര്‍ക്കാര്‍ നിര്‍ത്തിച്ചു. ടി ഡി പി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെയാണ് പലയിടങ്ങളിലും ചാനലുകളുടെ സംപ്രേഷണം നിലച്ചത്. 

ടിവി9, എന്‍ടിവി, 10ടിവി, സാക്ഷി ടിവി എന്നീ ചാനലുകളുടെ സംപ്രേഷണമാണ് നിലച്ചത്. സര്‍ക്കാരിനെതിരേ നിലകൊണ്ട ചാനലുകള്‍ക്കെതിരേ പ്രതികാരനടപടിയെന്ന് ആരോപിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യസഭാ എം പി എസ് നിരഞ്ജന്‍ റെഡ്ഡി ടെലികോം റെഗുലേറ്ററി അഥോറിറ്റിക്ക് പരാതി നല്‍കി.

നാലു ചാനലുകളുടെയും സംപ്രേഷണം നിര്‍ത്താനായി കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശമുണ്ട് എന്നാണ് ആരോപണം.

മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ളതാണ് സാക്ഷി പത്രവും ടെലിവിഷന്‍ ചാനലും. ആന്ധ്രയിലും തെലങ്കാനയിലും ധാരാളം പ്രേക്ഷകരായുള്ള ചാനലുകളാണ് നാലും.