പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ മാതാവും സഹോദരങ്ങളും കൊലപ്പെടുത്തി കെട്ടിത്തൂക്കി

പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ മാതാവും സഹോദരങ്ങളും കൊലപ്പെടുത്തി കെട്ടിത്തൂക്കി


റായ്പൂര്‍: മകളെ പീഡിപ്പിച്ചയാളെ മാതാവും സഹോദരങ്ങളും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി.  ഛത്തീസ്ഗഡിലെ പ്രതാപ് പൂരിയില്‍ സഞ്ജയ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവും സഹോദരങ്ങളും സൂരജ്പൂര്‍ പൊലീസിന്റെ പിടിയിലായി. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇയാള്‍ പലപ്പോഴും ശല്യം ചെയ്യാറുണ്ടെന്ന പരാതിയും പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചും മര്‍ദനവും മൂലമുള്ള മരണമാണെന്ന് കണ്ടെത്തി.