മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാക്കിസ്താനി ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാക്കിസ്താനി ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി


പോര്‍ബന്ദര്‍: കടല്‍മാര്‍ഗം 86 കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാനി ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇതിലുണ്ടായിരുന്ന 14 പാക് പൗരന്‍മാരെ അറസ്റ്റ് ചെയ്തു.

അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയില്‍ 600 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്. കോസ്റ്റ് ഗാര്‍ഡും ആന്റി ടെററിസം സ്‌ക്വാഡും ചേര്‍ന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

പിടികൂടിയ പാക് ബോട്ടും പാക് പൗരന്‍മാരെയും കൂടുതല്‍ അന്വേഷണത്തിനായി പോര്‍ബന്ദറിലാണ് എത്തിച്ചിരിക്കുന്നത്.