രാഹുല്‍ ഗാന്ധിയുടേത് മാത്രമല്ല മോഡിയുടേയും അമിത്ഷായുടേയും ഹെലികോപ്റ്ററുകള്‍ പരിശോധിക്കണം

രാഹുല്‍ ഗാന്ധിയുടേത് മാത്രമല്ല മോഡിയുടേയും അമിത്ഷായുടേയും ഹെലികോപ്റ്ററുകള്‍ പരിശോധിക്കണം


ന്യൂഡല്‍ഹി: നീലഗിരിയില്‍ രാഹുല്‍ഗാന്ധിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതില്‍ വിമര്‍ശനവുമായി ജയറാം രമേശ്. രാഹുലിന്റെ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഹെലികോപ്റ്ററുകള്‍ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സഞ്ചരിച്ച രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡാണ് പരിശോധിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കന്‍മാര്‍ക്ക് പോകേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധന നടത്തുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഹെലികോപ്റ്ററുകള്‍ കൂടി പരിശോധിക്കണമെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.