ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി അറേബ്യ സന്ദര്‍ശനം വെട്ടിക്കുറച്ചു. അദ്ദേഹം ബുധനാഴ്ച രാവിലെ ഇന്ത്യയില്‍ തിരിച്ചെത്തും. നേരത്തെയുള്ള തീരുമാന പ്രകാരം ബുധനാഴ്ച രാത്രിയാണ് അദ്ദേഹം സൗദി അറേബ്യയില്‍ നിന്നും മടങ്ങേണ്ടിയിരുന്നത്.
സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക അത്താഴവിരുന്നില്‍ നിന്ന് പ്രധാനമന്ത്രി മോഡി വിട്ടുനിന്നു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തതായി സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ സുഹേല്‍ അജാസ് ഖാന്‍ പറഞ്ഞു.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിഴല്‍ ഗ്രൂപ്പായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.