ആലുവ: ആഡംബര ഫ്‌ളാറ്റില്‍ നിന്നും എം ഡി എം എയുമായി സിനിമാ മേഖലയിലെ ബൗണ്‍സര്‍മാരായ മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ ഷെറിന്‍ തോമസ്, വിപിന്‍ വിത്സണ്‍, ആലുവ സ്വദേശി ബിനാസ് പരീത് എന്നിവരെയാണ് ആലുവ എക്‌സസൈ് സംഘം പിടികൂടിയത്. രണ്ട് കേസുകളിലായി ഒരു ഗ്രാമില്‍ താഴെ എം ഡി എം എയും കാറുമാണ് ദേശീയപാതയില്‍ മുട്ടം അസിറ്റ് സമിറ്റ് സ്യൂട്ട് അപ്പാര്‍ട്ടുമെന്റില്‍ നിന്നും പിടികൂടിയത്.
സിനിമ മേഖലയില്‍ എക്‌സൈസ്- പൊലീസ് പരിശോധന വ്യാപകമായതിനാല്‍ താരങ്ങളുടെ സുരക്ഷ ചുമതല വഹിക്കുന്ന ബൗണ്‍സര്‍മാര്‍ മുഖേന മയക്കുമരുന്ന് കൈമാറുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.