തിരുവനന്തപുരം: ഫ്‌ളാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് ഇ ഡി കണ്ടുകെട്ടി. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്.
ധന്യയുടെ ഭര്‍ത്താവ് ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരന്‍ സാമുവല്‍ എന്നിവര്‍ക്കെതിരെയും ജോണിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സ് എന്ന കമ്പനിക്കെതിരെയുമാണ് കേസ്.
2011 മുതല്‍ വിവിധ പ്രൊജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 100 കോടി രൂപയും അമിത പലിശ വാഗ്ദാനം ചെയ്ത് 30 കോടി രൂപയും തട്ടിച്ചുവെന്നാണ് കേസ്. ജോണിന്റെ പിതാവും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണാണ് കേസിലെ മുഖ്യപ്രതി.