പ്രസംഗിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; ഫാ. ഡേവിസ് ചിറമ്മല്‍ ആശുപത്രിയില്‍

പ്രസംഗിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; ഫാ. ഡേവിസ് ചിറമ്മല്‍ ആശുപത്രിയില്‍


തൃശൂര്‍: പൊതുപരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകനായ ഫാ. ഡേവിസ് ചിറമ്മല്‍ പുന്നയൂര്‍ എടക്കരയില്‍ പ്രസംഗിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.