വയനാട് ഉരുള്‍പൊട്ടല്‍ കാണാതായ 32 പേരെ മരിച്ചവരായി കണക്കാക്കി ധനസഹായം നല്‍കും

വയനാട് ഉരുള്‍പൊട്ടല്‍ കാണാതായ 32 പേരെ മരിച്ചവരായി കണക്കാക്കി ധനസഹായം നല്‍കും


തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍.
കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവര്‍ക്കുള്ള ധന സഹായത്തിന് രണ്ട് സമിതികള്‍ രൂപീകരിക്കുകയും ചെയ്തു.
തുടര്‍ നടപടികള്‍ക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു.
ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേരെ  ഇനിയും കണ്ടെത്താനായിട്ടില്ല.