മാനസിക സമ്മര്‍ദ്ദമുള്ള പലരേയും വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങള്‍ തേടുന്നതിലേക്ക് പ്രേരിപ്പിക്കുന്നുവെന്ന് ആഷ്ലി മാഡിസണ്‍ നടത്തിയ സര്‍വേ. വിവാഹിതര്‍ക്കായി ഡേറ്റിംഗ് വെബ്സൈറ്റ് ശേഖരിച്ച പുതിയ ആഗോള ഡേറ്റ അനുസരിച്ച് ഇന്നത്തെ ലോകത്തിലെ സ്ഥിതിവിശേഷം ആളുകള്‍ പ്രണയ ബന്ധങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതിനെ സ്വാധീനിക്കുന്നു. സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാനും ഉത്കണ്ഠ കൈകാര്യം ചെയ്യാനുമുള്ള ഒരു മാര്‍ഗമായി ആളുകള്‍ പുതിയ ബന്ധങ്ങള്‍ തേടുന്നുവെന്ന് അതില്‍ പ്രസ്താവിച്ചു. 2025 ജൂലൈ 8 മുതല്‍ 10 വരെ 2,404 ആഷ്ലി മാഡിസണ്‍ അംഗങ്ങളില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം (49 ശതമാനം) പേര്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാന്‍ ഒരു പ്രണയബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാന്‍ സ്ത്രീകള്‍ക്ക് ഒരു പ്രണയബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവരില്‍ 50 ശതമാനം പേര്‍ ആവേശമോ രക്ഷപ്പെടലോ തേടുന്നുണ്ടെന്ന് സമ്മതിക്കുന്നു. 43 ശതമാനമാണ് ഇത്തരത്തില്‍ പുരുഷന്മാര്‍ പുതിയ ബന്ധങ്ങള്‍ തേടുന്നത്.
പണപ്പെരുപ്പം അവരെ വഴിതെറ്റിക്കുന്നതിലേക്ക് നയിക്കുന്ന മറ്റൊരു ഘടകമാണെന്ന് ആഷ്ലി മാഡിസണ്‍ കണ്ടെത്തി. മൂന്നില്‍ ഒന്ന് സ്ത്രീകളും (33 ശതമാനം) പുരുഷന്മാരില്‍ നാലിലൊന്ന് പേരും (27 ശതമാനംം) പറഞ്ഞത് പണപ്പെരുപ്പം, മാന്ദ്യം, രാഷ്ട്രീയ അനിശ്ചിതത്വം, അസ്ഥിരമായ തൊഴില്‍ എന്നിവ ബന്ധങ്ങളോടുള്ള അവരുടെ സമീപനത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ്.
ദുഷ്‌കരമായ സമയങ്ങളില്‍ ബന്ധം വേര്‍പെടുത്തുന്നതിനുപകരം ബന്ധത്തില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിച്ചതായി അവരില്‍ ഭൂരിഭാഗവും പറഞ്ഞു. പ്രയാസകരമായ സമയങ്ങളില്‍ കൂടുതല്‍ ആളുകള്‍ സാധാരണ ബന്ധങ്ങള്‍ തേടുന്നതായി 43് ശതമാനം പേരും അഭിപ്രായപ്പെട്ടു. പ്രതികരിച്ചവരില്‍ 87 ശതമാനം പേരും പറഞ്ഞത് തങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ ഒന്നുകില്‍ ഡേറ്റിംഗ് നടത്തുന്നതോ ബന്ധങ്ങള്‍ പിന്തുടരുന്നതോ അല്ലെങ്കില്‍ ബന്ധങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതോ കണ്ടിട്ടുണ്ടെന്നാണ്.
സ്ഥിരമായ ബന്ധത്തേക്കാള്‍ ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമായി കാഷ്വല്‍ ഡേറ്റിംഗിനെ 21 ശതമാനം പേര്‍ കാണുമ്പോള്‍ 19 ശതമാനം പേര്‍ പറഞ്ഞത് രണ്ടാമത്തേതാണ് ഇഷ്ടപ്പെടുന്നതെന്ന്. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ ഡേറ്റിംഗിലോ ബന്ധങ്ങളിലോ കൂടുതല്‍ ആശ്വാസം കണ്ടെത്തുന്നുണ്ട്. ആഗോള വെല്ലുവിളികളുടെ സമയത്ത് മനുഷ്യബന്ധം നിര്‍ണായക പങ്ക് വഹിച്ചതായും ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് അവരെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചതായും സര്‍വേ കണ്ടെത്തി.