കേരള കോണ്‍ഗ്രസും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

കേരള കോണ്‍ഗ്രസും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു


തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എട്ടു പേരെയാണ് പ്രഖ്യാപിച്ചത്. തൊടുപുഴയില്‍ പി ജെ ജോസഫിന് പകരം മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കും. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും പകരം മകന്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊടുപുഴയില്‍ അപു ജോണ്‍ ജോസഫ്, കോതമംഗലത്ത് ഷിബു തെക്കുംപുറം, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ചങ്ങനാശ്ശേരിയില്‍ വിനു ജോബ്, തിരുവല്ലയില്‍ വര്‍ഗീസ് മാമന്‍, കുട്ടനാട് റെജി ചെറിയാന്‍, കാഞ്ഞങ്ങാട് ഷൈജി ഓട്ടപ്പള്ളിയില്‍ എന്നിവരാണ് രംഗത്തുള്ളത്.