ലണ്ടന്‍ : സാമ്പത്തിക രംഗത്ത് കുതിച്ച് കയറ്റത്തിനൊപ്പം ലോകത്ത് അതിസമ്പന്നരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. പുതിയ കണക്കുകള്‍ പ്രകാരം അതിസമ്പന്നരല്‍ പലരും സ്വന്തം രാജ്യം വിടാനുള്ള പദ്ധതിയിലാണ്.
ഒരു മില്യണ്‍ ഡോളറോ അതിലധികമോ ആസ്തികള്‍ ഉള്ളവരെയാണ് അതിസമ്പന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അതിസമ്പന്നരുടെ കുടിയേറ്റത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം 2024 ല്‍ 1,34,000 സമ്പന്നരാണ് സ്വന്തം രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ സാമ്രാജ്യം പടര്‍ത്തിയത്. പുതിയ വര്‍ഷത്തിലും ഈ ട്രെന്‍ഡ് തുടരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2024ല്‍ ഏറ്റവും കൂടുതല്‍ സമ്പന്നര്‍ കുടിയേറിയത് യു.എ.ഇ, യു.എസ്.എ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു. എന്നാല്‍ 2025ല്‍ തുടക്കത്തില്‍ തന്നെ മുന്നിലെത്തിയിരിക്കുന്നത് യു.കെയാണ്. 2022 ല്‍ യു.കെയില്‍ 1600 അതിസമ്പന്നര്‍ കുടിയേറിയെങ്കില്‍ 2023ല്‍ അത് 3200 ആയും 2024ല്‍ 9500 ഉം ആയി ഉയര്‍ന്നു. 2013 മുതല്‍ ലോക കോടീശ്വരന്‍മാരുടെ എണ്ണം 178 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2025ഓടെ 51000ത്തില്‍ നിന്ന് ഇവരുടെ എണ്ണം 142000 ആയി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം 4300 ഇന്ത്യന്‍ സമ്പന്നര്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2023 ല്‍ 5100 ഇന്ത്യന്‍ ധനികരാണ് വിദേശത്ത് താമസമുറപ്പിച്ചത്.
അതിസമ്പന്നരില്‍ പലരും രാജ്യം വിട്ട് വിദേശത്ത് സ്ഥിരതാമസമാക്കുന്നു