ഐസിസിയുടെ തലപ്പത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ

ഐസിസിയുടെ തലപ്പത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ


ഐസിസിസിയുടെ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ ചെയർമാൻ


ബിസിസിഐ സെക്രട്ടറി ജയ് ഷായെ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി ചൊവ്വാഴ്ച തിരഞ്ഞെടുത്തു. 35 വയസ്സുള്ള ഷാ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 

മൂന്നാം തവണയും ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്ന് നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലേ തീരുമാനിച്ചതിനെ തുടർന്നാണ് ജയ് ഷായ്ക്ക് നറുക്ക് വീണത്.

"അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ ചെയർമാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടത് എന്നെ ഏറെ വിനയാന്വിതനാക്കുന്നു," ഷാ തൻ്റെ നിയമനത്തെക്കുറിച്ച് പറഞ്ഞു. ക്രിക്കറ്റിനെ ഒരു ആഗോള ഗെയിം ആക്കി മാറ്റുക എന്നതാണ് തൻറെ ലക്ഷ്യമെന്ന് ഷാ പറഞ്ഞു. 

ലോസ് ഏഞ്ചലസിൽ നാല് വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന അടുത്ത ഒളിമ്പിക്‌സിൽ ആദ്യമായി ക്രിക്കറ്റ് മത്സര ഇനങ്ങളിൽ ഒന്നായി ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. 

"ക്രിക്കറ്റിനെ കൂടുതൽ ആഗോളവൽക്കരിക്കാൻ ഐസിസി ടീമുമായും ഞങ്ങളുടെ അംഗരാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഒന്നിലധികം ഫോർമാറ്റുകളുടെ സഹവർത്തിത്വം സന്തുലിതമാക്കുക, നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക, പുതിയ ആഗോള വിപണികളിലേക്ക് ഞങ്ങളുടെ മാർക്വീ ഇവൻ്റുകൾ അവതരിപ്പിക്കുക എന്നിങ്ങനെ ഒരു നിർണായക ഘട്ടത്തിലാണ് ഞങ്ങൾ നിൽക്കുന്നത്. മുമ്പെന്നത്തേക്കാളും ക്രിക്കറ്റിനെ കൂടുതൽ ഉൾക്കൊള്ളുന്നതും ജനപ്രിയവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," അദ്ദേഹം കൂട്ടിച്ചേർത്തു

“ലോകമെമ്പാടും ക്രിക്കറ്റിനോടുള്ള സ്നേഹം ഉയർത്തുന്നതിന് പുതിയ ചിന്തയും പദ്ധതികളും നമുക്ക് സ്വീകരിക്കണം. എൽഎ 2028-ലെ ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയത് ക്രിക്കറ്റിൻ്റെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകുമെന്ന കാര്യത്തിൽ സംശയമില്ല. അത് ക്രിക്കറ്റിനെ അഭൂതപൂർവമായ രീതിയിൽ മുന്നോട്ട് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," ഷാ പറഞ്ഞു.