ഫ്‌ളോറിഡ: തിരുവനന്തപുരം സ്വദേശി റൂബന്‍ ബെഞ്ചമിനെ (46) ഫ്‌ളോറിഡ ഡെല്‍റേയ് ബീച്ചിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസമായി അദ്ദേഹത്തെ കാണാത്തതിനാല്‍ പൊലീസ് വീട്ടിലെത്തി വെല്‍ഫെയര്‍ ചെക്ക് നടത്തിയപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്.
നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. റൂബന്‍ ബെഞ്ചമിന്‍ എച്ച് 1 ബി വിസയിലാണ് യു എസിലെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പ്രാദേശിക സമൂഹത്തിലെ നവകേരള മലയാളി അസോസിയേഷനും മറ്റു സന്നദ്ധപ്രവര്‍ത്തകരും വിവിധ സംഘടനകളും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നു.
