വാഷിങ്ടണ്‍: യു എ ഇയിലെ ഫുജൈറയില്‍ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണിനെ തകര്‍ത്തു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടിത്തമുണ്ടായി. ആര്‍ക്കും പരുക്കില്ല. അതിനിടെ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ യു എസ് അയച്ചു. ജപ്പാനിലെ ഒക്‌നാവയിലുള്ള താവളത്തില്‍ നിന്ന് 2500 മറീനുകള്‍ പുറപ്പെട്ടു.
യു എസ് എസ് ട്രിപ്പോളി എന്ന യുദ്ധകപ്പലിലാണ് സൈനികര്‍ പുറപ്പെട്ടത്. സൈനിക ശേഷി വര്‍ധിപ്പിച്ചതോടെ യുദ്ധം നീണ്ടേക്കുമെന്നാണ് വിവരം. അതേസമയം ഇറാനിലെ എണ്ണ ഉത്പാദന നിലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അമേരിക്കയുമായി ബന്ധമുള്ള എണ്ണ ഉത്പാദന കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.
