ട്രംപിന് 1000 ഡോളര്‍ പിഴ; കോടതിയലക്ഷ്യമുണ്ടായാല്‍ ജയിലെന്ന് ജഡ്ജി

ട്രംപിന് 1000 ഡോളര്‍ പിഴ; കോടതിയലക്ഷ്യമുണ്ടായാല്‍ ജയിലെന്ന് ജഡ്ജി


വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് മാന്‍ഹട്ടന്‍ ക്രിമിനല്‍ കോടതി ജഡ്ജി ജസ്റ്റിസ് ജുവാന്‍ എം മര്‍ച്ചന്‍ 1000 ഡോളര്‍ പിഴ ചുമത്തി. കോടതിയലക്ഷ്യ നടപടികളുടെ പേരിലാണ് പിഴ. സാക്ഷികള്‍ക്കും ജൂറിമാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ തടയുന്ന ഗ്യാഗ് ഓര്‍ഡര്‍ ലംഘനം (വിവരങ്ങളോ അഭിപ്രായങ്ങളോ പരസ്യമാക്കുന്നതിനുള്ള നിയന്ത്രണം) തുടര്‍ന്നാല്‍ ജയിലിലാകുമെന്നും ജഡ്ജി ട്രംപിനെ അറിയിച്ചു. നീതി വ്യവസ്ഥയുടെ അന്തസ്സ് സംരക്ഷിക്കാന്‍ കോടതിയലക്ഷ്യം നടത്തിയാല്‍ ജയില്‍ ശിക്ഷ പരിഗണിക്കേണ്ടി വരുമെന്ന് മുന്‍ പ്രസിഡന്റിനോട് ജഡ്ജി പറഞ്ഞു.

ജഡ്ജിയുടെ മുന്നറിയിപ്പ് കേട്ട ട്രംപ് തലകുലുക്കുകയായിരുന്നു.